ഖുര്‍ആന്‍

ഖുര്‍ആന്‍ ലഘുപരിചയം

സ്രഷ്ടാവും ജഗന്നിയന്താവുമായ ഏകദൈവത്തില്‍ നിന്നു പ്രവാചകനായ മുഹമ്മദ് നബി മുഖേന മനുഷ്യനു നല്‍കപ്പെട്ട വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍.
ഖുര്‍ആനില്‍ 114 അധ്യായങ്ങളും 6236 വചനങ്ങളുമുണ്‍ണ്ട്. മക്കയിലും മദീനയിലുമായി അവതരിച്ചു. അതിനാല്‍ അധ്യായങ്ങളെ 'മക്കീ' എന്നും 'മദനീ' എന്നും പറയുന്നു. ആദ്യത്തെ ഏതാനും വെളിപാടുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കി മിക്കവയും ഏതെങ്കിലും ഒരു സന്ദര്‍ഭവുമായി ബന്ധപ്പെട്ട് അവതരിച്ചവയാണ്. ഈ കാരണങ്ങളെ അസ്ബാബുന്നുസൂല്‍ (അവതരണകാരണങ്ങള്‍) എന്ന് പറയുന്നു. ഇവ മുഴുവനുമല്ലെങ്കിലും മിക്കതും പണ്ഡിതന്മാര്‍ക്ക് അറിയാം.

വെളിപാടുകള്‍ ആദ്യം പ്രവാചകന്റെ ഓര്‍മയില്‍ ഉറച്ചു. പിന്നീട് അദ്ദേഹം  സഖാക്കള്‍ക്ക് അതേപടി കൈമാറി. അവരത് ഓര്‍ക്കുകയും പിന്നീട് രേഖപ്പെടുത്തുകയും ചെയ്തു. പ്രവാചകന്‍ മരിക്കുമ്പോള്‍ ഖുര്‍ആന്‍ പൂര്‍ണമായോ ഭാഗികമായോ മനഃപാഠമുള്ള 30,000 പേരുണ്‍ണ്ടായിരുന്നു. അവരില്‍ ധാരാളം പേര്‍ എഴുത്തും വായനയും വശമുള്ളവരായിരുന്നു. ഖുര്‍ആന്‍ മുഴുവനായോ ഭാഗികമായോ അവര്‍ എഴുതിവെച്ചു. തോല്‍, എല്ല്, കല്ല്, മരം, തുണി, പാപ്പിറസ് ഇവയായിരുന്നു എഴുത്തുപകരണങ്ങള്‍.

23 വര്‍ഷം കൊണ്ടണ്‍് അല്‍പ്പാല്‍പ്പമായാണ് ഖുര്‍ആന്‍ അവതരിച്ചത്. ഓരോ വര്‍ഷവും പ്രവാചകന്‍ സൂക്തങ്ങള്‍ ക്രമീകരിക്കുകയും പുനഃക്രമീകരിക്കുകയും ചെയ്തു. വ്രതമാസ(റമദാന്‍)ത്തിലായിരുന്നു ഇത്. ജിബ്രീല്‍ വന്ന് സൂക്തങ്ങള്‍  ക്രമീകരിക്കേണ്ടണ്‍തെങ്ങനെയെന്ന് നിര്‍ദേശിക്കുകയായിരുന്നു. അതുവരെ അവതരിച്ച സൂക്തങ്ങള്‍ ജിബ്രീല്‍ നിര്‍ദേശിച്ച അധ്യായക്രമത്തില്‍ പ്രവാചകന്‍ ജിബ്രീലിനെ ഓതിക്കേള്‍പ്പിച്ചു, പിന്നീട് ജനങ്ങളെയും. പ്രവാചകന്റെ ഈ മാതൃക പിന്തുടര്‍ന്ന് ലക്ഷക്കണക്കിന് മുസ്ലിംകള്‍ പതിനാലു നൂറ്റാണ്ടുകളായി ഖുര്‍ആന്‍ ഓര്‍മയില്‍നിന്ന് ആരാധനയായി പാരായണം ചെയ്തുവരുന്നു.

ഖുര്‍ആന്‍ അല്ലാഹുവിന്റെ സന്ദേശമാണ്. അത് മുഴുവന്‍ മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണ്. പാരായണം നടത്തുകയും പഠിക്കുകയും ചെയ്യുന്നവര്‍ ഈ ബോധത്തോടെ അത് നിര്‍വഹിക്കുമ്പോള്‍ അവര്‍ അല്ലാഹുവുമായി ബന്ധപ്പെടുന്നു. അല്ലാഹു തങ്ങളോട് സംസാരിക്കുന്നതായും കല്‍പനകളും നിര്‍ദേശങ്ങളും നല്‍കുന്നതായും അനുഭവപ്പെടുന്നു.

ഖുര്‍ആന്‍ എന്നാല്‍ വായന എന്നര്‍ഥം. ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം ഖുര്‍ആനാണ്. നൂറുകോടിയിലേറെ ജനങ്ങള്‍ അത് വായിക്കുന്നു. പത്തും ഇരുപതും തവണയല്ല. നൂറും ഇരുന്നൂറും തവണ. ആയിരത്തിനാന്നൂറിലധികം വര്‍ഷങ്ങളായി ഇത് ഇടവിടാതെ തുടര്‍ന്നു വരുന്നു. ഖുര്‍ആന്‍ എത്ര തവണ വായിച്ചാലും മടുപ്പ് വരുകയില്ല. ഓരോ പാരായണവും പുതിയ പാരായണത്തിന് പ്രേരിപ്പിക്കുന്നു. അത് ഹൃദിസ്ഥമാക്കിയവര്‍ അനേകലക്ഷമത്രെ. അര്‍ഥം അറിയുന്നവരും അറിയാത്തവരും അവരിലുണ്ട്. അത് മനപ്പാഠമാക്കിയ അനേകായിരങ്ങളില്ലാത്ത കാലമുണ്ടായിട്ടില്ല.

ഖുര്‍ആന്‍ സ്പര്‍ശിക്കാത്ത ഭാഗങ്ങളില്ല. കൈകാര്യം ചെയ്യാത്ത വിഷയങ്ങളില്ല. ചരിത്രം, ഭൂമിശാസ്ത്രം, ശരീരശാസ്ത്രം, സാമൂഹികശാസ്ത്രം, തത്വശാസ്ത്രം, മനഃശാസ്ത്രം, കുടുംബകാര്യങ്ങള്‍, സാമ്പത്തികക്രമങ്ങള്‍, രാഷ്ട്രീയനിയമങ്ങള്‍, സദാചാരനിര്‍ദേശങ്ങള്‍, ധാര്‍മികതത്വങ്ങള്‍, സാംസ്കാരിക വ്യവസ്ഥകള്‍ എല്ലാം ഖുര്‍ആനിലുണ്ട്.
കണ്ണുണ്ടായാല്‍ പോര കാണണം...see with your heart